JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ചെന്നൈ: ഗവ.സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് തമിഴ്നാട് സർക്കാർ പ്രതിമാസം 1000 രൂപ സഹായം നല്‍കും. തമിഴ്നാട് ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജൻ പ്രഖ്യാപനം നടത്തിയത്. 6മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് ധനസഹായം. എല്ലാ മാസവും ബാങ്ക് അക്കൗണ്ടില്‍ പണമെത്തിക്കും. വിദ്യാർത്ഥിനികൾക്ക് ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ ഈ സഹായം തുടരും. ആറുലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് 698 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.