ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, സോഫ്റ്റ് വെയർ ഡവലപ്പർ, നെറ്റ്‌വർക്ക് ആൻഡ് ഡെവലപ്പ്‌മെന്റ് എഞ്ചിനീയർ: എംജി ജോലി ഒഴിവുകൾ

Mar 10, 2022 at 1:26 am

Follow us on


 JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ  ഫ്രഷ് സോഫ്റ്റ് വെയർ ഡവലപ്പർ തസ്തികയിൽ താത്ക്കാലിക – കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാല് ഒഴിവുകളാണുള്ളത്.  കമ്പ്യൂട്ടർ സയൻസിലുള്ള അംഗീകൃത എഞ്ചിനിയറിംഗ് ബിരുദമോ 60 ശതമാനമോ അതിനു മുകളിലോ മാർക്കൊടെ നേടിയ എം.സി.എ. അല്ലെങ്കിൽ എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുക.  പ്രായം 2022, ജനുവരി ഒന്നിന് 18 നും 36 നും ഇടയിൽ. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രായം, ജാതി (സംവരണാനുകൂല്യത്തിന് അർഹരായവർ) തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നാളെ ( മാർച്ച് 11) രാവിലെ 9.30ന് സർവ്വകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ എഡി.എ IV സെക്ഷനിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ – 0481 2733303.

താത്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ഗവേഷണത്തിനായുള്ള അന്തർ സർവകലാശാല കേന്ദ്രത്തിൻ്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  സംസ്ഥാന സെക്രട്ടേറിയറ്റ് സർവ്വീസിലെ സ്‌പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി സർവ്വീസിലെ ജോയിന്റ് രജിസ്ട്രാർ എന്നീ പദവികളിൽ നിന്നും വിരമിച്ചവർക്ക്  അപേക്ഷിക്കാം-  നിയമന കാലാവധി മൂന്ന് വർഷം.  ഉയർന്ന പ്രായ പരിധി 2022 ജനുവരി ഒന്ന് പ്രകാരം 60 വയസ്സ്.  അപേക്ഷകൾ മാർച്ച് 21 ന് പകൽ മൂന്ന് മണിക്ക് മുൻപായി \’ഡയറക്ടർ, ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, റബ്ബർ ബോർഡ് പി.ഒ., തലപ്പാടി, കോട്ടയം \’ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം..  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2353730, ഇ-മെയിൽ : careeriucbr@gmail.com.

\"\"

കരാർ നിയമനം
 

മഹാത്മാഗാന്ധി സർവകലാശാലയിൽ താത്കാലിക – കരാർ അടിസ്ഥാനത്തിൽ സീനിയർ നെറ്റ്‌വർക്ക് ആൻഡ് ഡെവലപ്പ്‌മെന്റ് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു.  യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ സംബന്ധിച്ചവിശദവിവരങ്ങൾ http://mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 2733303.

\"\"

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...