JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ഛത്തീസ്ഗഡ്: നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായുള്ള അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ട്രേഡ്, ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ (ഡിപ്ലോമ) എന്നീ തസ്തികകളിലായി 168 ഒഴിവുകളാണുള്ളത്. ഇന്റർവ്യൂ മാർച്ച് 10 മുതൽ 25 വരെ. പ്രായപരിധി 18 മുതൽ 30 വരെ.
അപേക്ഷകർക്കു വേണ്ട യോഗ്യത:
ട്രേഡ് അപ്രന്റിസ്: സിഒപിഎ, മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ എന്നീ വിഭാഗങ്ങളിൽ ആണ് ട്രേഡ് അപ്രന്റിസ് ഒഴിവ്. യോഗ്യത ഐ.ടി.ഐ വിജയം.
ഗ്രാജുവേറ്റ് അപ്രന്റിസ്: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാനിക്കൽ, മൈനിങ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്. യോഗ്യത അതാത് വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.
ടെക്നിഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്: സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മൈനിങ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ടെക്‌നീഷ്യൻ അപ്രന്റിസ് ഒഴിവ്. അതാത് വിഭാഗത്തിൽ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ അഭികാമ്യം.
അപേക്ഷിക്കേണ്ട വിധം: ട്രേഡ് അപ്രന്റിസുകാർ https://apprenticeshipindia.org എന്ന പോർട്ടലിലും ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസുകാർ https://mhrdnats.gov.in ലും രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: https://nmdc.co.in