ആരോഗ്യകേരളത്തിൽ 25 ഒഴിവ്: 3 വർഷത്തെ കരാർ നിയമനം

Mar 3, 2022 at 8:30 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലെ ഇ- ഹെൽത്ത്‌ പ്രോജെക്ട് മാനേജ്മെന്റ് യൂണിറ്റിലേക്കുള്ള 25 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥ പ്രകാരം 3 വർഷത്തേക്കാണ് നിയമനം. സോഫ്റ്റ്‌വെയർ എൻജിനിയർ- ജാവ (15), ജൂനിയർ പ്രോഗ്രാമർ/ഡെവലപ്പർ (10) എന്നിങ്ങനെയാണ് ഒഴിവുകൾ.

\"\"

യോഗ്യത:

സോഫ്റ്റ്‌വെയർ എൻജിനീയർ-ജാവ: ബി.ഇ, ബി.ടെക്, എം.ടെക്, എംസിഎ, എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംഎസ്‌സി എൻജിനീയറിങ് (കം പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി: 25 മുതൽ 35 വരെ. ശമ്പളം: 50000

ജൂനിയർ പ്രോഗ്രാമർ/ഡെവലപ്പർ: ബി.ഇ, ബി.ടെക്(സിഎസ്/ഇസി/ഐടി/ഇഇഇ), എം.ടെക് (ഇസി/സിഎസ്), എം.സി.എ, എം.എസ്‌.സി. കംപ്യൂട്ടർ സയൻസ്, എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ബിരുദവും സമാന മേഖലയിലെ പ്രാവീണ്യവും അഭികാമ്യം. പ്രായപരിധി: 21 മുതൽ 30 വരെ. ശമ്പളം: 25000

അപേക്ഷകൾ ehealth@kerala.gov.in എന്ന ഇമെയിലിൽ മാർച്ച് 4 നകം സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: https://arogyakeralam.gov.in

Follow us on

Related News