JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിലും മറ്റും യാത്രാ സംവിധാനം ഉറപ്പുവരുത്താൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ചില ബസ്സ് ജീവനക്കാരിൽ നിന്ന് വിദ്യാർഥികൾക്ക് മോശം പെരുമാറ്റം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കുക, ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക,
ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക, തുടങ്ങിയ കാര്യങ്ങൾ ഇനി അനുവദിക്കില്ല. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണ്. വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ
താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്സ് ആപ്പ് വഴി പരാതിപ്പെടാം.
- തിരുവനന്തപുരം -9188961001
- കൊല്ലം – 9188961002
- പത്തനംതിട്ട- 9188961003
- ആലപ്പുഴ – 9188961004
- കോട്ടയം- 9188961005
- ഇടുക്കി- 9188961006
- എറണാകുളം- 9188961007
- തൃശ്ശൂർ – 9188961008
- പാലക്കാട്- 9188961009
- മലപ്പുറം – 9188961010
- കോഴിക്കോട് – 9188961011
- വയനാട്- 9188961012
- കണ്ണൂർ – 9188961013
- കാസർഗോഡ് – 9188961014