പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

പുന:പരീക്ഷ, വിവിധ പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Feb 24, 2022 at 5:11 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ \’\’എക്‌സംപ്‌റ്റെഡ് കാറ്റഗറി\’\’ രേഖപ്പെടുത്താന്‍ വിട്ടു പോയവര്‍ക്ക് രേഖപ്പെടുത്താന്‍ അവസരം. പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ 28-ന് വൈകീട്ട് 3 മണി വരെ തിരുത്തലുകള്‍ വരുത്താം.

ഹിന്ദി പി.എച്ച്.ഡി. അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് യോഗ്യരായവരില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 2-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. അഭിമുഖത്തിന് ശേഷം റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുന:പരീക്ഷ

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ 12.07.2021-ന് നടന്ന \’\’റൈറ്റിംഗ് ഫോര്‍ അക്കാഡമിക് ആന്റ് പ്രൊഫഷണല്‍ സക്‌സസ്\’\’ എന്ന പേപ്പറിന്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഐഡിയല്‍ ട്രെയ്‌നിംഗ് കോളേജ്, എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആനക്കര, ഫാറൂക്ക് ബി.എഡ്. കോളേജ് കോട്ടക്കല്‍ എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാ 2019 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗല്ലൂര്‍ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ KAATAS057 മുതല്‍ KAATAS074 വരെ രജിസ്റ്റര്‍ നമ്പറുള്ളവര്‍ക്കും മാര്‍ച്ച് 4-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ കൂടെ പുനഃപരീക്ഷ നടത്തും. കൂടാതെ റൗളത്തുല്‍ ഉലൂം അറബിക് കോളേജില്‍ ബി.എ. അഫ്‌സലുല്‍ ഉലമയുടെ \’\’ഹിസ്റ്ററി ഓഫ് അറബ്‌സ്\’\’ പേപ്പര്‍പരീക്ഷയെഴുതിയ 2019 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും പുനഃപരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ അവരുടെ പഴയ ഹാള്‍ടിക്കറ്റ് സഹിതം മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 7 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും ഡിസംബര്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച് 18-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്.- പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 കോവിഡ് പ്രത്യേക പരീക്ഷകളും മാര്‍ച്ച് 17-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരവും അവസാന വര്‍ഷ/3,4 സെമസ്റ്റര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 9-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പഠനസാമഗ്രികളുടെ വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2019 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീസ് അടച്ചവര്‍ക്കുള്ള പഠന സാമഗ്രികള്‍ 26 മുതല്‍ കോണ്‍ടാക്ട് ക്ലാസ്സ് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.ഡി.ഇ. ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. തൃശൂര്‍ സെന്റ്‌തോമസ് കോളേജ് കോണ്‍ടാക്ട് ക്ലാസ് സെന്ററായി നല്‍കിയിട്ടുള്ള ബി.എ. വിദ്യാര്‍ത്ഥികള്‍ കേരളവര്‍മ്മ കോളേജില്‍ നിന്നാണ് പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടത്. ഫോണ്‍ 0494 2400288, 2407356, 7354

\"\"

Follow us on

Related News