മോശം സ്കൂളുകൾക്ക് ഫോക്കസ് സ്കൂൾ പദ്ധതി, ഫിറ്റ്നസ് ഫോർ ഫ്യൂച്ചർ, ഹബ്ബ് ആൻഡ് സ്റ്റോക്ക് മോഡൽ പദ്ധതികളും വരുന്നു

Feb 18, 2022 at 5:30 pm

Follow us on

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനും വിദ്യാർത്ഥികളുടെ മികവിനും വിവിധ പദ്ധതികൾ വരുന്നു. സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ഖാനാണ് പൊതുവിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ചത്.
മോശം പ്രകടനം നടത്തുന്ന സ്കൂളുകളെ
ഒരു നിശ്ചിത നിലവാരത്തിലേക്ക്
ഉയർത്തുന്നതിനായി \’ഫോക്കസ് സ്കൂൾ പദ്ധതി\’ നടപ്പാക്കും.

ഫിറ്റ്നസ് ഫോർ ഫ്യൂച്ചർ\’
കോവിഡ് 19 പശ്ചാത്തലത്തിൽ ശരിയായ
ശാരീരിക വ്യായാമത്തിന്റെ അഭാവം മൂലം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ
രൂപപ്പെട്ടിട്ടുള്ളതായി കാണപ്പെടുന്നുണ്ട്. അതിനാൽ 2022-23 കാലയളവിൽ
\’ഫിറ്റ്നസ് ഫോർ ഫ്യൂച്ചർ\’ എന്ന പ്രത്യേക പരിപാടി സ്കൂളുകളിൽ അവതരിപ്പിക്കും.

\’തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!!

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

\’മോഡൽ ഇൻകൂസീവ് സ്കൂൾ പ്രോഗ്രാം\’

ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസത്തെ ഉൾക്കൊള്ളുന്ന മാതൃകാ കേന്ദ്രങ്ങളായി
പ്രവർത്തിക്കുന്നതിന് വേണ്ടി
തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ
ശക്തിപ്പെടുത്തുക എന്നതാണ്
\’മോഡൽ ഇൻകൂസീവ് സ്കൂൾ പ്രോഗ്രാം\’ പദ്ധതി വിഭാവനം ചെയ്യുന്നത്
ഓട്ടിസം, സ്പെക്ട്രം ഡിസോർഡർ, ഡിസബിലിറ്റി, ശ്രവണപരിമിതി, കാഴ്ച പരിമിതി, ഇന്റലക്ച്വൽ ഡിസബിലിറ്റി,
നിശ്ചിത പഠന വൈകല്യം എന്നിങ്ങനെ നിർദ്ധിഷ്ട ഭിന്നശേഷികൾ ഈ രീതിയിൽ പരിഗണിക്കുന്നതിനായി
തിരിച്ചറിഞ്ഞിട്ടുണ്ട്.

പുതിയ പാഠ്യപദ്ധതി
2020 ലെ ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനമാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനുള്ള നിർദേശവുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.
മതനിരപേക്ഷതയ്ക്ക് അർഹമായ പ്രാധാന്യം നൽകിക്കൊണ്ട് ശാസ്ത്രബോധവും സാങ്കേതിക ജ്ഞാനവും ഉൾപ്പെടുന്നതായിരിക്കും പാഠ്യപദ്ധതി. അന്ധവിശ്വാസങ്ങൾക്കെതിരെയും
ശാസ്ത്ര ചിന്താഗതി വളർത്തുന്നതിനുള്ള
ബോധവൽക്കരണ പ്രവർത്തനങ്ങൾ നിർദ്ധിഷ്ട പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.
ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിന്
പ്രത്യേക പ്രാധാന്യവും പാഠ്യപദ്ധതിയിൽ
ഉൾപ്പെടുന്നതാണ്.

ഹബ്ബ് ആൻഡ് സ്റ്റോക്ക് മോഡൽ

വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് NSQF വിഭാവനം ചെയ്യുന്ന തൊഴിൽ നൈപുണ്യ യോഗ്യതകൾ
ആർജ്ജിക്കുന്നതിനായി ബ്ലോക്ക് തലത്തിൽ ഒരു സ്കൂളിനെ \’ഹബ്ബ് ആൻഡ് സ്റ്റോക്ക് മോഡൽ\’ കേന്ദ്രമാക്കി മാറ്റും.

\"\"

Follow us on

Related News