പ്രധാന വാർത്തകൾ

പരീക്ഷാഫലം, പരീക്ഷകൾ ഫെബ്രുവരി 21 മുതൽ: കേരള സർവകലാശാല വാർത്തകൾ

Feb 15, 2022 at 7:40 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: കേരളസർവകലാശാല 2021 ഫെബ്രുവരിയിൽ നടത്തിയ എം.കോം. സപ്ലിമെന്ററി, മേഴ്സിചാൻസ് (പ്രീവിയസ് ആന്റ് ഫൈനൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സ്പെഷ്യൽ പരീക്ഷ
കേരളസർവകലാശാലയുടെ ഒന്നാം
സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം.
സ്പെഷ്യൽ എക്സാമിനേഷൻ ആഗസ്റ്റ് 2021 പരീക്ഷ ഫെബ്രുവരി 21 മുതൽ
ആരംഭിക്കുന്നതാണ്. അപേക്ഷകർ അതാത് കോളേജുമായി ബന്ധപ്പെടേണ്ടതാണ് വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ
കേരളസർവകലാശാല 2022 ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ./
ബി.എസ്സി./ബി.കോം. ഫെബ്രുവ 2022 ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി
പരീക്ഷകളുടെ (2020 അഡ്മിഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 മാർച്ച് 1 മുതൽ നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റർ
എം.ബി.എ. വിദൂരവിദ്യാഭ്യാസം (റെഗുലർ – 2020 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2018
അഡ്മിഷൻ) (2018 സ്കീം) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 ഫെബ്രുവരി 22 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ
സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബി.കോം. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, ഇംപൂവ്മെന്റ് – 2018 അഡ്മിഷൻ, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 അഡ്മിഷൻ) സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുതുക്കിയ പരീക്ഷാതീയതി

കേരളസർവകലാശാല 2022 ജനുവരി 14, 17, 19, 21, 23 തീയതികളിൽ നടത്താൻ
നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബി.കോം. (എഫ്.ഡി.പി) (റെഗുലർ 2020 അഡ്മിഷൻ, ഇംപൂവ്മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി
2015 – 2018 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം 2022 ഫെബ്രുവരി 21, 23, 25, 28, മാർച്ച് 02 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്ടിക്കൽ

കേരളസർവകലാശാല ജനുവരിയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ
എം.എസ്.സി. എൻവയോൺമെന്റൽ സയൻസ് പ്രാക്ടിക്കൽ പരീക്ഷ 2022 ഫെബ്രുവരി 21മുതൽ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

പ്രാജക്ട്, വൈവ വോസി

കേരളസർവകലാശാല 2022 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി.
കമ്പ്യൂട്ടർ സയൻസ് എസ്.ഡി.ഇ. (2019 അഡ്മിഷൻ – റെഗുലർ, 2018 & 2017 അഡ്മിഷൻ ഇംപൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ മൈനർ പ്രോജക്ട്, വൈവാവോസി പരീക്ഷകൾ
മാർച്ച് 5 ന് കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തുന്നതാണ്.

പി.എച്ച്.ഡി. രജിസ്ട്രേഷൻ -പ്രൊഫൈൽ അപ്ഡേഷൻ

കേരളസർവകലാശാല 2022ജനുവരി
സെഷൻ മുതലുള്ള പി.എച്ച്.ഡി.
രജിസ്ട്രേഷനുകൾ പുതിയ പോർട്ടൽ വഴിയായതിനാൽ പ്രസ്തുത സെക്ഷനിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഗവേഷണത്തിന് അനുവദിക്കുന്നതിനായി ഇനിയും പ്രാഫൈൽ
അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത അംഗീകൃത റിസർച്ച് ഗൈഡുകളും സർവകലാശാല അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും ഈ മാസം 18 ന് മുൻപായി അവരുടെ പ്രാഫൈൽ അപ്ഡേഷൻ നിർബന്ധമായും പൂർത്തീകരിക്കേണ്ടതാണ്.

\"\"

Follow us on

Related News