JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിൽ അടുത്ത അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ ശ്രമിക്കാം. ബാച്ചിലർ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി CAT (കോമൺ അഡ്മിഷൻ ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷിക്കണം. മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെയുള്ള ഒട്ടേറെ കോഴ്സുകൾക്കാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉള്ളത്. ബിരുദതലത്തിൽ (ബി.ടെക്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിട്ടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയും ഫോട്ടോണിക്സ്, മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസസ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) എന്നിവയിലുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളും ഉണ്ട്. ഇതിനു പുറമെ പഞ്ചവത്സര ബി.ബി.എ./ബി.കോം. എൽഎൽ.ബിയും (ഓണേഴ്സ്)ഉണ്ട്. ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ബി.വോക്. ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ് പ്രവേശനത്തിന് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും http://admissions.cusat.ac.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 7ആണ്.