പരീക്ഷാഫലം, യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ നീട്ടി: എംജി സർവകലാശാല വാർത്തകൾ

Feb 10, 2022 at 6:20 pm

Follow us on

കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ബി.എ. (2000-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും

2021 ഫെബ്രുവരിയിൽ നടന്ന രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2007-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

\"\"

തീയതി നീട്ടി

2021-22 അദ്ധ്യയനവർഷത്തിലെ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് 2100 രൂപ സൂപ്പർഫൈനോടുകൂടി അപേക്ഷിക്കുവാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ മൂന്ന്, നാല്, ഒൻപത് സെമസ്റ്റർ ബി.എ. – എൽ.എൽ.ബി. (പഞ്ചവത്സരം – ഓണേഴ്‌സ്) (2006 അഡ്മിഷൻ മുതൽ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 16 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

വൈവാ വോസി പരീക്ഷ

2021 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ബി.എ. / ബി.കോം / ബി.ബി.എ. (ഓണേഴ്‌സ് – റെഗുലർ / സപ്ലിമെന്ററി) എൽ.എൽ.ബി. പരീക്ഷകളുടെ വൈവാ വോസി പരീക്ഷ ഫെബ്രുവരി 15 മുതൽ 28 വരെ ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

വെബിനാർ നാളെ (ഫെബ്രുവരി – 11 )

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി \’വേൾഡ് പൾസസ്സ് ഡേ\’ യോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 11) രാവിലെ 10.30 ന് നാഷണൽ വെബിനാർ സംഘടിപ്പിക്കുന്നു. ന്യൂഡൽഹി, ഐ.സി.എ.ആർ. അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സഞ്ജീവ് ഗുപ്ത \’പൾസസ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷൻ ആൻഡ് ഹ്യൂമൻ ഹെൽത്ത്\’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. മഹാത്മാഗാന്ധി സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി.റ്റി. അരവിന്ദകുമാർ അധ്യക്ഷത വഹിക്കും. സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. ജിഷ എം.എസ്., ഡോ. അനുജ തോമസ്, വീണ എസ്.എൻ തുടങ്ങിയവർ സംസാരിക്കും.

Follow us on

Related News