പരീക്ഷകൾ പുന:ക്രമീകരിച്ചു, വിദൂര വിദ്യാഭ്യാസ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Feb 10, 2022 at 6:29 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

കണ്ണൂർ: ഫെബ്രുവരി 24ന് നടത്താൻ  നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് പരീക്ഷ 18.02.2022 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ആയിരിക്കും.

16.02.2022 ന് നടത്താൻ  നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ്/ ബോട്ടണി/ ബയോടെക്നോളജി/ മൈക്രോബയോളജി/ സുവോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകൾ 21.02.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പരീക്ഷാവിജ്ഞാപനം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (മാർച്ച് 2022) പരീക്ഷകൾക്ക് 15.02.2022 മുതൽ 25.02.2022 വരെ പിഴയില്ലാതെയും 02.03.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 05.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

രണ്ടാം സെമസ്റ്റർ ഐ. എം. എസ് സി. (ജനുവരി 2022) പരീക്ഷകൾക്ക് 10.02.2022 മുതൽ 14.02.2022 വരെ പിഴയില്ലാതെയും 15.02.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 18.02.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

09.03.2022 ന്ആരംഭിക്കുന്ന ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

ഒന്നാം വർഷ അഫ്സൽ ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽലഭ്യമാണ്.  പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 23.02.2022 വരെ അപേക്ഷിക്കാം. ഗ്രേഡ്കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

Follow us on

Related News