ഒന്നുമുതൽ 9വരെ ക്ലാസുകളും മുഴുവൻ സമയമാക്കിയേക്കും: അന്തിമ തീരുമാനം തിങ്കളാഴ്ച

Feb 5, 2022 at 6:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകൾ ഫെബ്രുവരി 13വരെ ഓൺലൈനിൽ നടക്കുമെങ്കിലും 14മുതൽ സ്കൂൾ തുറക്കുമ്പോൾ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് സൂചന. രണ്ടാഴ്ച മുൻപ് സ്കൂൾ അടയ്ക്കുമ്പോൾ ഉച്ചവരെയാണ് ക്ലാസുകൾ ഉണ്ടായിരുന്നത്. 14ന് വീണ്ടും ഈ ക്ലാസുകൾ ആരംഭിക്കുമ്പോൾ മുഴുവൻ സമയം പ്രവർത്തിക്കണോ എന്ന കാര്യത്തിലാണ് തീരുമാനം കൈക്കൊള്ളുക.

ഒന്നുമുതൽ 9വരെ ക്ലാസുകളുടെ സമയക്രമം സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനം തിങ്കളാഴ്ച മുതൽ മുഴുവൻ സമയമാക്കിയിട്ടുണ്ട്. ഫെബ്രുവരി 7മുതൽ 10,11,12 ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതുവരെ ഈ ക്ലാസുകൾ ഉച്ചവരെയാണ് പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ചമുതൽ സ്കൂൾ പഠനം മുഴുവൻ സമയമായി ക്രമീകരിച്ചിട്ടുണ്ട്. മാറ്റിയ ടൈം ടേബിൾ ഉടൻ പുറത്തിറക്കും. പരീക്ഷയ്ക്ക് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു. സി കാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലയിൽ ജാഗ്രത പുലർത്തും.

Follow us on

Related News