പുന:ക്രമീകരിച്ച പരീക്ഷകൾ, ബിഎഡ് ഇന്റേണൽ മാർക്ക്: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Feb 2, 2022 at 6:03 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

കണ്ണൂർ: 01.02.2022, 03.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14.02.2022, 16.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.
 
പരീക്ഷാഫലം

ഒന്നും മൂന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 11.02.2022 വരെ അപേക്ഷിക്കാം.


 
ഇന്റേണൽ മാർക്ക്

മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.02.2022 മുതൽ 07.02.2022 വരെ സമർപ്പിക്കാം.
 
പുനർമൂല്യനിർണയഫലം

മുന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ., ബി. എസ് സി., ബി. ബി. എ. (മാർച്ച് 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു.  മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ്ണ ഫലപ്രഖ്യാപനം മൂല്യനിർണയം  പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. ഗ്രേഡ് / ഗ്രേഡ് പോയിന്റ് മാറ്റമുള്ളപക്ഷം വിദ്യാർഥികൾ റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്‌ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.
 
പ്രായോഗിക/വാചാ പരീക്ഷ

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ എം.എ. അറബിക് (ജൂൺ 2021) പ്രയോഗിക/ വാചാ പരീക്ഷകൾ 09.02.2022, 10.02.2022, 14.02.2022 തീയതികളിൽ താവക്കര ക്യാംപസിലെ യു. ജി. സി. എച്ച്. ആർ. ഡി. സി.  സെന്ററിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.


സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022  ഫെബ്രുവരി  05 നു   (Saturday  -10 am  to  4 pm ) എസ് എൻ കോളേജ് കണ്ണൂർ,   സെൻറ്  ജോസഫ്സ്  കോളേജ്  പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ്  കോളേജ് കാഞ്ഞങ്ങാട്    എന്നീ      പഠന കേന്ദ്രങ്ങളിൽ വച്ചു  നടത്തുന്നു. വിശദാംശങ്ങൾക്കായി സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക. 

Follow us on

Related News