പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

കാലിക്കറ്റ്‌ സർവകലാശാലയിൽ വീണ്ടും കൈക്കൂലി: വിദ്യാർത്ഥിയുടെ പരാതിയിൽ ഒരു ജീവനക്കാരനെക്കൂടി സസ്പെൻഡ്‌ ചെയ്തു

Feb 2, 2022 at 7:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയിലെ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മറ്റൊരു ജീവനക്കാരനെക്കൂടി സസ്പെൻഡ്‌ ചെയ്തു. സർവകലാശാലയിലെ സേവനത്തിന് കോഴ ഈടാക്കിയെന്ന വിദ്യാർത്ഥിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് ജീവനക്കാരനെ സസ്‌പെൻ്റ് ചെയ്തത്. പരീക്ഷാ ഭവനിലെ ബി.എ. വിഭാഗം അസി. സെക്ഷൻ ഓഫീസർ സുജിത്ത് കുമാറിനെതിരെയാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊ വൈസ് ചാൻസലർ നൽകിയ റിപ്പോർട്ടിന്മേൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജാണ് സസ്പെൻഷൻ ഉത്തരവിട്ടത്. കൈക്കൂലി വാങ്ങിയെന്ന വിദ്യാർത്ഥിയുടെ പരാതിയില്‍ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ജീവനക്കാരനെ ഇന്നലെ സസ്പെൻഡ്‌ ചെയ്തിരുന്നു. പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം.കെ. മൻസൂറിനെയാണ് ഇന്നലെ സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് സർവകലാശാല നടപടി എടുത്തത്. വിദ്യാർത്ഥിയിൽ നിന്ന്  
കൈക്കൂലി ആവശ്യപ്പെട്ട എംജി സർവ്വകലാശാല  പരീക്ഷാ വിഭാഗം അസിസ്റ്റന്റ് നേരത്തെ അറസ്റ്റിലായിരുന്നു. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസിയെയും സസ്പെൻഡ്‌ ചെയ്തിരുന്നു.

\"\"

Follow us on

Related News