മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണം: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കണമെന്ന് മന്ത്രി

Jan 27, 2022 at 4:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: ഒന്നുമുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിൽ പഠനം ഇല്ലെങ്കിലും സ്കൂളുകളുടെ പ്രവർത്തനം സാധരണ നിലയിൽ മുന്നോട്ട് പോകണം. പിടിഎ ചേരണം. ഒന്നുമുതൽ 9വരെയുള്ള ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കണം. ഒന്നുമുതൽ 7വരെ ഡിജിറ്റൽ ക്ലാസുകളും 8മുതൽ 12വരെ ജി-സ്യൂട്ട് ക്ലാസുകളും കാര്യക്ഷമമായി നടത്തും. ഓൺലൈൻ ക്ലാസുകളിലെ നിലവിലെ പോരായ്മകൾ പരിഹരിക്കണം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഹാജർ രേഖപ്പെടുത്തണം. ക്ലാസിൽ പങ്കെടുക്കാത്ത കുട്ടിയെ കണ്ടെത്തണം. അധ്യാപകർ നിരന്തരം വിദ്യാർത്ഥികളുമായി ബന്ധപ്പെടണം.

\"\"

അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണം. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർഅവരവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച (അധ്യാപക/അനധ്യാപക ജീവനക്കാരുടേയും കുട്ടികളുടേയും ഹാജർനില,  വാക്‌സിനേഷൻ സ്റ്റാറ്റസ്, കോവിഡ് കേസുകളുടെ എണ്ണം,ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻക്ലാസ്സുകളുടെ പുരോഗതി മുതലായവ)വിവരങ്ങൾ രണ്ട് ദിവസത്തിൽ ഒരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം.ആർ.ഡി.ഡി മാരും, എ.ഡി.മാരും റിപ്പോർട്ട്ഡയറക്ടറേറ്റിലേക്ക് നൽകണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ  ആഴ്ചയിലൊരിക്കൽ സർക്കാരിനും പ്രസ്തുത റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്

സംസ്ഥാനത്തെ സ്കൂളുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ജനുവരി 25ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ ആകെയുള്ള സ്കൂൾ വിദ്യാർത്ഥികളിൽ 3005 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 2917 അധ്യാപകർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. കോവിഡ് ബാധിച്ച അനധ്യാപകരുടെ എണ്ണം 368 മാത്രമാണ്.

Follow us on

Related News