പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

വിവിധ ദേവസ്വം ബോർഡുകളിൽ ഡോക്ടർ മുതൽ കുക്ക് വരെ: ഫെബ്രുവരി 14വരെ അപേക്ഷിക്കാം

Jan 23, 2022 at 9:09 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡോക്ടർ മുതൽ കുക്ക് വരെയുള്ള വിവിധ തസ്തികകളിലേക്കാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചത്. ആകെ 16 ഒഴിവുകളിലേക്ക് ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

ഒഴിവുകളും മറ്റുവിവരങ്ങളും

കാറ്റഗറി നമ്പർ 1/2022 :- സർജൻ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ശമ്പളം 68700 – 110400 (PR) ഒഴിവ് – 1. യോഗ്യതകൾ – 1. എം.ബി.ബി.എസ് 2. എം.എസ് അല്ലെങ്കിൽ എഫ്.ആർ.സി.എസ് 3. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ 04/2022 അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശമ്പളം 39500 – 83000, ഒഴിവ് – 3, യോഗ്യതകൾ – ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബി.ടെക്ക് / ബി.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പർ 05/2022 :- ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ) തിരുവിതാംകൂർ
ദേവസ്വം ബോർഡ്, ശമ്പളം 20000
45800, ഒഴിവ് 8, യോഗ്യതകൾ
എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത 2. ഇലക്ട്രിക്കൽ എൻജിനീയറിംഗിലുള്ള ഡിപ്ലോമ/ഐ.ടി.ഐ (ഇലക്ട്രിക്കൽ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പർ 02/2022 :- ലാബ് അസിസ്റ്റന്റ് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) ശമ്പളം: 18000 –
41500 (PR) ഒഴിവ്-1. യോഗ്യതകൾ
എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജുകളോ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയോ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ അംഗീകൃതസ്ഥാപനങ്ങളോ
നടത്തുന്ന എം.എൽ.ടി കോഴ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പർ 03/2022 :- കുക്ക് (ആയുർവേദം) ഗുരുവായൂർ ദേവസ്വം ആയുർവേദ ആശുപത്രി – ശമ്പളം 16500 35700 (PR) ഒഴിവ് 1, യോഗ്യതകൾ 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. ആയുർവേദ കഷായങ്ങൾ
തയ്യാറാക്കുന്നതിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 3.
അരോഗദൃഢഗാത്രരായിരിക്കണം.
കുറിപ്പ് 1 :- പ്രവൃത്തി പരിചയം തെളിയിക്കുന്നതിന് ആയുർവേദ ആശുപത്രികളിൽ നിന്നോ
രജിസ്റ്റേർഡ് ആയുർവേദ സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് http://kdrb.kerala.gov.in/?p=281629 സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്.

\"\"

Follow us on

Related News