സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും വർക്ക്‌ ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി: നിർദേശങ്ങൾ ഇവയാണ്

Jan 21, 2022 at 7:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: സ്കൂളുകളിൽ ജോലിചെയ്യുന്ന അമ്മമാർക്കും ഗർഭിണികൾ അടക്കമുള്ളവർക്കും \’വർക്ക് ഫ്രം ഹോം\’
സംവിധാനം ഏർപ്പെടുത്താൻ നിർദേശം. ഗർഭിണികളായ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ
പ്രിൻസിപ്പാൾമാർ/പ്രഥമാദ്ധ്യാപകർക്ക് അനുവാദം നൽകി. സ്കൂളുകളിൽ ജോലിചെയ്യുന്ന, രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുളള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്രരോഗബാധിതർ
തുടങ്ങിയ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി
ചെയ്യുന്നതിനുളള അനുവാദം (സർക്കാർ ഡോക്ടറുടെ (അലോപ്പതി)
സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ) അതത് പ്രിൻസിപ്പാൾമാർക്ക് /
പ്രഥമാദ്ധ്യാപകർ എന്നിവർക്ക് അനുവദിക്കാം. വർക്ക് ഫ്രം ഹോമിൽ ഏർപ്പെടുന്ന എല്ലാ അദ്ധ്യാപകരും ഓൺലൈൻ ക്ലാസ്സുകളിലും തുടർപഠന പ്രവർത്തനങ്ങളിലും പൂർണ്ണമായിട്ടും
പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പാൾമാർ/പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ സൂചന ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ്
മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...