ചില പരീക്ഷകൾ മാറ്റി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Jan 21, 2022 at 6:13 am

Follow us on


 
കോട്ടയം: ജനുവരി 21നും 24നും നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.റ്റിട.എ./ എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്്) സി.എസ്.എസ് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിലേക്ക് മാറ്റി.

 പരീക്ഷ തീയതി
 
മൂന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജനുവരി 31 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 22 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 24 വരെയും അപേക്ഷിക്കാം.
 
രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി/ 2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്) പരീക്ഷ ഫെബ്രുവരി രണ്ടിന്.
 രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി/ 2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്) പരീക്ഷ ഫെബ്രുവരി രണ്ടിന്.
 
രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഡേറ്റാ അനാലിസിസ്) (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി/ 2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്) പരീക്ഷകൾ ജനുവരി 21 ന് തുടങ്ങും.
 
നാലാം സെമസ്റ്റർ ബി.ടെക് (2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2017 അഡ്മിഷൻ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ – സീപാസ്) പരീക്ഷകൾ ജനുവരി 28 ന് തുടങ്ങും.
 
വൈവാ വോസി
 
2021 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (റെഗുലർ/ ഇംപ്രൂവ്‌മെന്റ്/ റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവാ വോസി പരീക്ഷകൾ ഫെബ്രുവരി 14 വരെയുള്ള തീയതികളിൽ അതതു കോളേജുകളിൽ നടത്തും. വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
 
2020 നവംബറിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഭാഗമായ വൈവാ വോസി പരീക്ഷ ജനുവരി 28 ന് കോട്ടയം വടവത്തൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ നടക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
 
പരീക്ഷാ ഫലം
 
2020 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.
 
2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – ലോ ഫാക്കൽറ്റി, സി.എസ്.എസ്., 2018-2023 ബാച്ച് – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കരാർ നിയമനം
 
മഹാത്മാഗാന്ധി സർവ്വകലാശാല – ഐ.ടി. സെല്ലിലെ വിവിധ പ്രോജക്ടുകളിലേയ്ക്ക് ലീഡ് ഡെവലപ്പർമാരുടെ താത്കാലിക തസ്തികയിൽ- കരാർ നിയമനം നടത്തുന്നു.  യോഗ്യത, അപേക്ഷിക്കേണ്ട രീതി സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 0481 2733303
 

Follow us on

Related News