പ്രധാന വാർത്തകൾ

വിദ്യാർത്ഥികളുടെ ആശങ്ക കണ്ടില്ലെന്ന് നടിച്ച് എംജി സർവകലാശാല: പരീക്ഷകൾ നടത്താനൊരുങ്ങി അധികൃതർ

Jan 20, 2022 at 4:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിദ്യാർത്ഥികളുടെ ആശങ്കയും പരാതികളും കണ്ടില്ലെന്ന് നടിച്ച് പരീക്ഷകൾ നടത്തുകയാണ് എംജി സർവകലാശാല. കോളജുകളിലും ഹോസ്റ്റലുകളിലും രൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സഹാചര്യത്തിലാണ് എംജി സർവകലാശലയുടെ പിജി
രണ്ടാം സെമസ്റ്റർ പരീക്ഷകൾ നാളെ (ജനുവരി 21)മുതൽ ആരംഭിക്കുന്നത്. പല കോളേജുകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. പല ഹോസ്റ്റലുകളും ക്ലസ്റ്റർ ആയി മാറിയിട്ടും ഇതൊന്നും സർവകലാശാല കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇതിനു പുറമെ ചില ഹോസ്റ്റലുകളിൽ ചിക്കൻപോക്സും വ്യാപിച്ചിട്ടുണ്ട്. രോഗബാധിതരായ വിദ്യാർത്ഥികൾ വൈസ് ചാൻസിലർ, പരീക്ഷാ കൺട്രോളർ അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പരാതി കേൾക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നു വിദ്യാർത്ഥികൾ പറഞ്ഞു. ഓൺലൈൻ ആയി 2 മാസം മാത്രമാണ് രണ്ടാം സെമസ്റ്റർ ക്ലാസുകൾ നടന്നതെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗ ബാധിതരായ വിദ്യാർത്ഥികൾ എന്ത് ചെയ്യണം എന്നും സർവകലാശാല പറയുന്നില്ല. കോളേജുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കാനാകില്ല എന്നാണ് സർവകലാസാലയുടെ നിലപാട്. എന്നാൽ മറ്റു സർവകലാശലകൾ പരീക്ഷ മാറ്റിവച്ച കാര്യം വിദ്യാർത്ഥികൾ ചൂണ്ടിക്കട്ടുന്നുണ്ട്.

Follow us on

Related News