JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: ഈ മാസം 21 മുതൽ സ്കൂളുകൾ അടയ്ക്കുമെങ്കിലും അധ്യാപകർ സ്കൂളിൽ എത്തണമെന്ന് മന്തി വി. ശിവൻകുട്ടി. ഉന്നതതല യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒന്നുമുതൽ 9വരെ ക്ലാസുകൾ 21ന് അടച്ചാൽ അതത് ക്ലാസുകളിലെ അധ്യാപകർ സ്കൂളിൽ എത്തി വിദ്യാർത്ഥികളുടെ പഠനം ഏകോപിപ്പിക്കണം. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 21മുതൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കും. ഇതിനുള്ള പുതുക്കിയ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. അപ്പോൾ അധ്യാപകർ കൈറ്റ് വിക്റ്റേഴ്സ് ചാനലിലെ ക്ലാസുകളുമായി സഹകരിച്ച് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.