JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്നലെ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നത്തെ അവലോകന യോഗത്തിൽ കൈക്കൊള്ളാമെന്നും മുഖ്യമന്ത്രി മന്ത്രിയെ അറിയിച്ചു. സ്കൂളുകൾ അടയ്ക്കുന്ന വിഷയത്തിൽ കോവിഡ് അവലോകന കമ്മിറ്റി നിർദേശം നൽകിയാൽ അത് ഗൗരവമായി കണ്ട് ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുനർ ചിന്തനം വേണമെന്ന് അവലോകന കമ്മിറ്റി നിർദേശിച്ചാൽ അതിന് അനുസരിച്ച് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.