എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ അടക്കമുള്ള ജീവനക്കാർ കൈത്തറി വസ്ത്രങ്ങൾ ധരിക്കണം: ഉത്തരവിറങ്ങി

Jan 12, 2022 at 4:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സർക്കാർ/എയിഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകർ,അനധ്യാപകർ അടക്കമുള്ളവർ എല്ലാ ബുധനാഴ്ചകളിലും ഇനി കൈത്തറി/ ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന് ഉത്തരവ്.കോവിഡ് വ്യാപനത്ത തുടർന്ന് സംസ്ഥാനത്തെ കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ/അർദ്ധ സർക്കാർ/അധ്യാപകർ/അനധ്യാപകർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും 2022 പുതുവർഷാരംഭം മുതൽ എല്ലാ ബുധനാഴ്ചകളിലും കൈത്തറി ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. നേരത്തെ ഇറക്കിയ സർക്കുലറിൽ നിർദ്ദേശിച്ച പ്രകാരം സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുളള കൈത്തറി/ഖാദി തുണിത്തരങ്ങൾ/ഉല്പന്നങ്ങൾ വാങ്ങുന്നതിനുളള നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.

\"\"

Follow us on

Related News