പ്രധാന വാർത്തകൾ

പരീക്ഷാ തീയതി, പരീക്ഷാഫലം, ഇന്റർവ്യു മാറ്റിവെച്ചു: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Jan 12, 2022 at 5:07 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസേർച്ച് ഇൻ ബേസിക് സയൻസസിലേയ്ക്ക് (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റന്റിനെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജനുവരി 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന വോക്ക്-ഇൻ ഇന്റർവ്യു മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. അനിമേഷൻ/ സിനിമ ആന്റ് ടെലിവിഷൻ/ ഗ്രാഫിസ് ഡിസൈൻ (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 – 2016 അഡമിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 19 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 20 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 21 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ജെ.ആർ.എഫ്. ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് സിയറ്റ് ടയേഴ്‌സ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവുണ്ട്. റബ്ബർ പ്രത്യേക വിഷയമായി പോളിമർ ടെക്‌നോളജിയിൽ മാസ്‌റ്റേഴ്‌സ് ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക് യോഗ്യത അഭികാമ്യം. കൂടാതെ, നാനോ മേഖലയിൽ യോഗ്യതയോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. പ്രസിദ്ധീകൃത ഗവേഷണ പ്രബന്ധങ്ങൾ ഉള്ളവർക്കും പദാർത്ഥ സവിശേഷതാ പഠനത്തിൽ പരിജ്ഞാനമുള്ളവർക്കും മുൻഗണന ലഭിക്കും.

കരാറടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27000 രൂപ പ്രതിഫലം ലഭിക്കും. കൂടാതെ, അംഗീകൃത നിരക്കിൽ വീട്ടുവാടക അലവൻസിനും അർഹതയുണ്ടായിരിക്കും. താത്പര്യമുള്ളവർക്ക് ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ materials@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ജനുവരി 25 വരെ അയക്കാം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ്‌സൈറ്റിലും 8281082083 എന്ന ഫോൺ നമ്പറിലും ലഭിക്കും.

Follow us on

Related News