editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി സർവകലാശാലയിൽ എം.ടെക് അഡ്മിഷന്‍ തുടരുന്നുജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയുവനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനംപൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനംഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ തുടങ്ങുന്നു: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി

ഗവേഷണ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, പരീക്ഷാപരിശീലനം: എംജി വാർത്തകൾ

Published on : January 10 - 2022 | 4:22 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: വിവിധ പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രാബന്ധ അവതരണത്തിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ / കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിനാണ് സഹായം. അപേക്ഷകർ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം.  ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവർ ഈ ഫെലോഷിപ്പിന് അർഹരായിരിക്കില്ല.  ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും സർവ്വകലാശാല വെബ്‌സൈറ്റിൽ.


 
പരിശീലന പരിപാടി
 
എസ്.എസ്.സി./ ബാങ്ക് ക്ലാർക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 0481 2731025 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

0 Comments

Related News