JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
ന്യൂഡൽഹി: നിലവിലെ മാനദണ്ഡ പ്രകാരം നീറ്റ് പിജി കൗൺസിലിങിന് സുപ്രീംകോടതിയുടെ അനുമതി. പിജി അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസി സംവരണവും നിലവിലെ മാനദണ്ധങ്ങൾ അനുസരിച്ച് ഈ വർഷം മുന്നാക്ക സംവരണവും നടപ്പിലാക്കാമെന്നും കോടതി നിർദേശിച്ചു. എത്രയും വേഗം പിജി കൗൺസിലിങ് പുനരാരംഭിക്കാനും കോടതി അനുമതി നൽകി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്നാക്ക സംവരണത്തിൽ തീരുമാനം ആകുന്നത് വരെ മെഡിക്കൽ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. വരുമാനം എട്ട് ലക്ഷം ആക്കിയത് പരിശോധിക്കണം എന്നായിരുന്നു നിർദ്ദേശം. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്റ് ഡോക്ടർമാരുടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
0 Comments