പ്രധാന വാർത്തകൾ

ഇന്റഗ്രേറ്റഡ് പി.ജി. റാങ്കലിസ്റ്റ്, പിഎച്ച്ഡി പ്രവേശനം: ഇന്നത്തെ 9 കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jan 6, 2022 at 2:54 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസി ദ്ധീകരിച്ചു. ഫിസിക്‌സ്, കെമിസ്ട്രി ജനുവരി 11-നും ബയോസയന്‍സ് 12-നും ഡവലപ്‌മെന്റ് സ്റ്റഡീസ് 14-നും സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വെച്ച് പ്രവേശനം നടത്തും. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പുകകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്.

പി.എച്ച്.ഡി. പ്രവേശനം – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തനുള്ള ചുരുക്കപ്പട്ടിക പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യോഗ്യരായവര്‍ 21-നകം റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ്/സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. സീറ്റൊഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

\"\"

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ – അപേക്ഷ നീട്ടി

2004 മുതല്‍ 2010 വരെ പ്രവേശനം ബി.ആര്‍ക്ക്. ഒന്ന് മുതല്‍ 10 വരെ സെമസ്റ്ററുകളില്‍ എല്ലാ അവസരങ്ങളും കഴിഞ്ഞവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 20 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. പരീക്ഷാ ഫീസ്, തീയതി തുടങ്ങി മറ്റു വിവരങ്ങള്‍ പീന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. ക്ലാസ്സ്

കേരള പി.എസ്.സി. പ്ലസ് ടു ലെവല്‍ പ്രിലിമിനറി പരീക്ഷ പാസായി മെയിന്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ബ്യൂറോ നടത്തുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വയസ്, യോഗ്യത, വാട്‌സ്ആപ്പ് നമ്പര്‍, പ്രിലിമിനറി റാങ്ക്‌ലിസ്റ്റിലെ രജിസ്റ്റര്‍ നമ്പര്‍ എന്നിവ സഹിതം 10-ന് വൈകീട്ട് 5 മണിക്കകം bureaukkd@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കുക. ഫോണ്‍ – 0494 2405540.

എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എല്ലാ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0495 2761335, 9895843272, 8893280055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

\"\"

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ മാത്തമറ്റിക്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് തുടങ്ങും.

ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളുടെയും കമ്പ്യൂട്ടര്‍ സയന്‍സ് ഒഴികെയുള്ള നവംബര്‍ 2019 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News