തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2021 ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ എം.എസ്.സി. എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട്
കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ജനുവരി 11നകം
അപേക്ഷിക്കണം.
2022 ഫെബ്രുവരി 2മുതൽ 14വരെ
നടക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് റെഗുലർ & സപ്ലിമെന്ററി (2019 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2021 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ ബി.എസ്.സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിങ് ഫലം
പ്രസിദ്ധീകരിച്ചു.
2021 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപിച്ച രണ്ടാം സെമസ്റ്റർ
ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷ, ആറാം സെമസ്റ്റർ ബി
ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷ എന്നിവയുടെ റീടോട്ടലിങ്
ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
0 Comments