പ്രധാന വാർത്തകൾ

അലിഗഡ് മുസ്ലിം സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: 19 വരെ അപേക്ഷക്കാം

Jan 5, 2022 at 2:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആർട്സ്, സോഷ്യൽ സയൻസ്, സയൻസ്, എൻജിനിയറിങ്, മെഡിസിൻ, ദന്തർ, പാരാമെഡിക്കൽ വിഭാഗങ്ങളിലായി 70 ഒഴിവുകളുണ്ട്. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിലാണ് നിയമനം. എല്ലാ വിഭാഗത്തിലുമായി ഭിന്നശേഷിക്കാർക്കായി 20 ഒഴിവുകൾ മാറ്റിവച്ചിട്ടുണ്ട്.

വിഭാഗങ്ങളും ഒഴിവുകളും

ആർട്സ്/ സോഷ്യൽ സയൻസ്/സയൻസ്
പ്രഫസർ: 7ഒഴിവ്
സംസ്കൃതം, അറബിക്, ഹിന്ദി, ആർക്കിയോളജി ആൻഡ് ആൻഷ്യന്റ് ഹിസ്റ്ററി, ഉറുദു, സോഷ്യൽ വർക്ക്, ബയോ കെമിസ്ട്രി, ലൈഫ് സയൻസ് എന്നിവയിൽ ഒരു ഒഴിവ്. അസോസിയേറ്റ് പ്രഫസർ: 8 ഒഴിവ്. ഇംഗ്ലീഷ്, സൈക്കോളെജി, സംസ്കൃതം, സുവോളജി, ഷിയാ തിയോളജി, കെമിസ്ട്രി, സുവോളജി, എഡ്യൂക്കേഷൻ, ഫൈൻ ആർട്സ് വിഭാഗത്തിൽ ഒരു ഒഴിവ്.
അസിസ്റ്റന്‍റ് പ്രൊഫസർ വിഭാഗത്തിൽ 4ഒഴിവുകളും അഡൾട്ട് ആൻഡ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ, ഫൈൻ ആർട്സ്, സുന്നി തിയോളജി, ഹോം സയൻസ് എന്നിവയിൽ ഒരു ഒഴിവും ഉണ്ട്.
എൻജിനിയറിങ് ആൻഡ് ടെക്നോളജി
അസോസിയേറ്റ് പ്രഫസർ- 4 ഒഴിവ്. അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഫിസിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്,

പെട്രോളിയം സ്റ്റഡീസ് എന്നിവയിൽ ഒരോ ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസർ- 11ഒഴിവുകൾ.
ഇലക്ട്രോണിക്സ് എൻജിനിയറിങ്- 3ഒഴിവ്. കോസ്റ്റ്യൂം ഡിസൈനിംഗ് ആൻഡ് ഡ്രസ് മേക്കിംഗ്- ഒരു ഒഴിവ്. സിവിൽ എൻജിനിയറിങ്- ഒരു ഒഴിവ്. ഇലക്ട്രിക്കൽ എൻജിനിയറിങ് ഒരു ഒഴിവ്. കെമിക്കൽ എൻജിനിയറിങ്- ഒരു ഒഴിവ്, കംപ്യൂട്ടർ എൻജിനിയറിങ്- ഒരു ഒഴിവ്, അപ്ലൈഡ് മാത്തമാറ്റിക്സ്- ഒരുഒഴിവ്, അപ്ലൈഡ്
സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്- ഒരുഒഴിവ്,
മെഡിസിൻ പ്രഫസർ- 4 ഒഴിവ്,
സർജറി- 2ഒഴിവ്, ഫോറൻസിക്- ഒരുഒഴിവ്, എൻഡോക്രിനോളജി- ഒരുഒഴിവ്,


അസോസിയേറ്റ് പ്രഫസർ- 2 ഒഴിവ്,
പതോളജി- ഒരുഒഴിവ്,, കാർഡിയോ തൊറാസിക് സർജറി- ഒരുഒഴിവ്,
അസിസ്റ്റന്റ് പ്രഫസർ- 26 ഒഴിവുകൾ,
കാർഡിയോതൊറാസിക് സർജറി- ഒരുഒഴിവ്, പീഡിയാട്രിക് സർജറി- 2ഒഴിവുകൾ, എൻഡോക്രിനോളജി- രണ്ട്, കമ്യൂണിറ്റി മെഡിസിൻ- ഒരുഒഴിവ്, ഫിസിയോളജി- ഒരുഒഴിവ്, നെഫ്രോളജി- ഒരുഒഴിവ്, ബയോ കെമിസ്ട്രി-2 ഒഴിവുകൾ, ഗൈനക്കോളെജി- ഒരുഒഴിവ്, ഫോറൻസിക് മെഡിസിൻ- ഒരുഒഴിവ്, മെഡിസിൻ- ഒരുഒഴിവ്, പീഡിയാട്രികസ്- 2 ഒഴിവുകൾ, പതോളജി- ഒരുഒഴിവ്,, ഒഫ്താൽമോളജി- 3 ഒഴിവുകൾ, മൈക്രോ ബയോളജി- 2 ഒഴിവുകൾ, അനസ്തേഷ്യ-2 ഒഴിവുകൾ, , റേഡിയോ ഡയഗ്നോസിസ്- ഒരുഒഴിവ്, സർജറി- 2 ഒഴിവ്,
ദന്തൽ കോളജ് അസിസ്റ്റന്‍റ് പ്രഫസർ- ഒരുഒഴിവ്, പീഡിയാട്രിക്സ് ആൻഡ് പ്രിവെന്റീവ് ഡെൻടിസ്ട്രി- ഒരുഒഴിവ്.
പാരാമെഡിക്കൽ കോളെജ്
അസിസ്റ്റന്‍റ് പ്രഫസർ- 3ഒഴിവുകൾ, ഒപ്റ്റോമെട്രി റേഡിയോ ഇമേജിങ്, ടെക്നോളജി, ഫിസിയോതെറാപ്പി എന്നിവയിൽ ഓരോ ഒഴിവും ഉണ്ട്. അപേക്ഷ ഓണ്ലൈനായി നൽകണം. ഹാർഡ് കോപ്പിയും അയച്ചു നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് http://amuonline.ac.in സന്ദർശിക്കുക

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...