പ്രധാന വാർത്തകൾ

സംസ്ഥാനത്തെ സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതൽ: നിയന്ത്രണങ്ങൾ തുടരും

Jan 3, 2022 at 5:26 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: സംസ്ഥാനത്തെ
സ്കൂളുകളും കോളേജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും. ക്രിസ്തുമസ് അവധിക്കായി 24ന് അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ഇന്നുമുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കും. ഒമിക്രോൺ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും.

സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനുള്ള നടപടികളും സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പാക്കും ക്ലാസുകളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം. 15 വയസ് മുതൽ 18 വയസുവരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാൻ ഉള്ളത്. സിബിഎസ് ഇ, ഐസിഎസ് ഇ, ഐ ടി ഐ, പോളിടെക്നിക് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. സിബിഎസ്ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും.

\"\"

Follow us on

Related News