ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: ജനുവരി 10വരെ സമയം

Jan 2, 2022 at 1:22 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജുകളിലും പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2021\’-22 അധ്യയന വർഷം ഒന്നാംവർഷ ബിരുദ കോഴ്സിന് പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിലിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
http://kshec.kerala.gov.in വഴി ജനുവരി 10വരെ അപേക്ഷിക്കാം. അപേക്ഷ നൽകിയതിന്റെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ജനുവരി 15നകം നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം. പ്രഫഷണൽ, സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. അർഹരായവർക്ക് മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷത്തിൽ 12,000 രൂപയും രണ്ടാംവർഷത്തിൽ 18,000 രൂപയും മൂന്നാംവർഷത്തിൽ 24,000 രൂപയുമാണ് അനുവദിക്കുക.

പിജി പഠനം ആഗ്രഹിക്കുന്നവർക്ക് രണ്ടുവർഷംകൂടി സ്കോളർഷിപ്പ് നീട്ടിനൽകും. പിജി സമയത്ത് ആദ്യവർഷം 40,000 രൂപയും രണ്ടാംവർഷം 60,000 രൂപയും ലഭിക്കും. ശാരീരികവെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഈ നിരക്കിൽനിന്നും 25 ശതമാനം അധികമായി നൽകും. സ്കോളർഷിപ്പ് പുതുക്കി ലഭിക്കുന്നതിന്, അക്കാദമിക് മികവ് തെളിയിക്കണമെന്നുണ്ട്.


സംസ്ഥാനത്താകെ 1000 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. വിവിധ വിഭാഗങ്ങൾക്ക് നിശ്ചിതശതമാനം സ്ലോട്ടുകൾ നീക്കിവെച്ചിട്ടുണ്ട്. മറ്റു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഇതിന് അർഹതയില്ല. ഏതെങ്കിലും ഫീസ് ആനുകൂല്യം, പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംസം ഗ്രാന്റ്, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി സ്കോളർഷിപ്പ് എന്നിവയെ ഈ വ്യവസ്ഥയുടെ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

\"\"

Follow us on

Related News