പ്രധാന വാർത്തകൾ
സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രൊജക്റ്റ് എൻജിനീയർ: ഡിസംബർ 26വരെ സമയം

Dec 14, 2021 at 3:52 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രൊജക്റ്റ് എൻജിനീയർമാരുടെ ഒഴിവുകലിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിൽ, ഇലക്ട്രിക്കൽ/ ഇലക്ട്രേണിക്സ്, മെക്കാനിക്കൽ എന്നിവയിൽ ബിടെക് പാസായവർക്ക് പ്രൊജക്റ്റ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://belindia.in ൽ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി 2 വർഷത്തേക്കാണ് നിയമനം. പിന്നീട് ആവശ്യാനുസരണവും പ്രകടനവും കണക്കിലെടുത്ത് രണ്ടു വർഷത്തേക്ക് കൂടി നീട്ടി നൽകും. 36 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 24 ഒഴിവുകൾ സിവിൽ ട്രേഡിലാണുള്ളത്. ഇലക്ട്രിക്കൽ/ ഇലക്ട്രേണിക്സ് ട്രേഡിൽ 6 ഒഴിവ്, മെക്കാനിക്കൽ ട്രേഡിൽ 6 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതത് ട്രേഡുകളിൽ ബിഇ/ ബിടെക് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബിസി (എൻ.സി.എൽ) വിഭാഗക്കാരാണെങ്കിൽ ബിടെക് ഫസ്റ്റ് ക്ലാസോടെ പാസായവരായിരിക്കണം.

എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ജയിച്ചാൽ മതിയാകും.ഒ.ബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. 2021 ഡിസംബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജനറൽ/ ഒ.ബിസി (എൻ.സി.എൽ)/ ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ ആയോ എസ്.ബിഐയുടെ ഏതെങ്കിലും ഒരു ബ്രാഞ്ച് വഴിയോ ഫീസടയ്ക്കാം.

Follow us on

Related News