പ്രധാന സ്കോളർഷിപ്പുകൾ ഡിസംബർ 15വരെ: അറിയാം കേന്ദ്ര-സംസ്ഥാന സ്കോളർഷിപ്പുകൾ

Dec 14, 2021 at 4:08 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രീമെട്രിക് സ്കോളർഷിപ്പ് ഫൊർ മൈനോരിറ്റി, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫൊർ മൈനോരിറ്റി, സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പ്, മെരിറ്റ് കം സ്കോളർഷിപ്പ്, ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്, പ്രീമെട്രിക് സ്കോളർഷിപ്പ് ഫൊർ ഡിസെബിലിറ്റി,പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫൊർ ഡിസെബിലിറ്റി, ടോപ് ക്ലാസ് സ്കോളർഷിപ്പ് ഫൊർ എസ് സി,പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് ഫൊർ സിംഗിൾ ഗേൾസ് ചൈൽഡ് എന്നീ നാഷനൽ സ്കോളർഷിപ്പുകൾക്ക് ഡിസംബർ 15 വരെയും സംസ്ഥാന സർക്കാരിനു കീഴിലെ കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഡിസംബർ 31 വരെയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് https://scholarships.gov.in/# സന്ദർശിക്കുക

https://scholarships.gov.in/fresh/newstdRegfrmInstruction

\"\"

പ്രഗതി സ്കോളർഷിപ്പ്

പെൺകുട്ടികൾക്കു മാത്രമായുള്ള ഈ സ്കോളർഷിപ്പിന് ബിരുദ/ഡിപ്ലോമ കോഴ്സിന്‍റെ ഒന്നാം വർഷ കോഴ്സിലേക്ക് പ്രവേശനം നേടിയവരായിരിക്കണം.സ്കോളർഷിപ്പ് തുക പരമാവധി 30,000 രൂപ.യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കും.

ന്യൂനപക്ഷങ്ങൾക്കുള്ള പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ഒന്നു മുതൽ പിജി വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. വരുമാന സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം.
പ്രൊഫഷണൽ,ടെക്നിക്കൽ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്.

മൗലാനാ ആസാദ് സ്കോളർഷിപ്പ്

വിവിധ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണിത്. 9,10 ക്ലാസിൽ പഠിക്കുന്നവർക്ക് 5000 രൂപയും 11,12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് 6000 രൂപയുമാണ് സ്കോളർഷിപ്പ് തുക.

ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്:പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ഒന്ന്‍ മുതൽ പിജി വരെ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കാണ്.പ്രീ മെട്രിക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്.
അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് കോളെജുകളിൽ പഠിക്കുന്ന വികലാംഗരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് നൽകുന്ന സ്കോളർഷിപ്പ്.

പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്

കോളജുകളിൽ പഠിക്കുന്ന പട്ടിക ജാതി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു നൽകുന്ന സ്കോളർഷിപ്പ്

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്

വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഒറ്റ പെൺകുട്ടിക്കുള്ള സ്കോളർഷിപ്പ് (അപേക്ഷാർഥി മാതാപിതാക്കളുടെ ഒറ്റ കുട്ടിയായിരിക്കണം)

വിവിധ വിഭാഗങ്ങൾക്കുള്ള സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 30 ആണ്

\"\"


സുവർണ ജൂബിലി മെരിറ്റ് സ്കോളർഷിപ്പ്, ഡിസ്ട്രിക്റ്റ് മെരിറ്റ് സ്കോളർഷിപ്പ്, സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പ്, ഹിന്ദി സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ്, മുസ് ലിം/നാടാർ സ്കോളർഷിപ്പ് ഫൊർ ഗേൾസ്, മ്യൂസിക് ആന്‍ഡ് ഫൈൻ ആർട്സ് സ്കോളർഷിപ്പ് എന്നിവയ്ക്കും അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം
രജിസ്ട്രേഷന്‍റെ പ്രിന്‍റൗട്ടും മറ്റു രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കോളെജ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടുളള സംശയ നിവാരണങ്ങൾക്ക് 9446096580 എന്ന നമ്പരിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News