JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് പട്ടിക http://lbscetnre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക് ഫോൺ: 0471 2560363, 2560364.