JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തൃശ്ശൂർ: ജനുവരി 11ന് ആരംഭിക്കുന്ന രണ്ടാംവർഷ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം, അർഹരായ 2010 സ്കീമുകൾക്കും) പരീക്ഷക്ക് ഡിസംബർ 10 മുതൽ 20 വരെ ഓൺലൈൻ ആയി രജിസ്റ്റർചെയ്യാം. പേപ്പറൊന്നിന് 110 രൂപ പിഴയോടെ ഡിസംബർ 22 വരെയും 335 രൂപ അധിക പിഴയോടെ 23 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
സപ്ലിമെന്ററി പരീക്ഷകൾ
ജനുവരി 21-ന് ആരംഭിക്കുന്ന തേർഡ് ബി.ഡി.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010- 2016 സ്കീം) പരീക്ഷയ്ക്ക് ഡിസംബർ 21 മുതൽ ജനുവരി 11 വരെ ഓൺലൈൻ ആയി രജിസ്റ്റർചെയ്യാം.

ജനുവരി 20-ന് ആരംഭിക്കുന്ന ഒന്നാംവർഷ ബി.ഡി.എസ്. ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ഡിസംബർ 20 മുതൽ ജനുവരി 12 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
ഡിസംബർ 13-ന് തുടങ്ങുന്ന ഒന്നാംവർഷ ബി.എസ് സി. മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയുടെയും മൂന്നാംവർഷ ബി.പി.ടി. ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സപ്ലിമെന്ററി തിയറി പരീക്ഷ
ഡിസംബർ 27-ന് തുടങ്ങുന്ന അവസാനവർഷ ബി.ഫാം. ഡിഗ്രി സപ്ലിമെന്ററി (2012 -2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി മൂന്നിന് തുടങ്ങുന്ന അവസാനവർഷ ബി.ഡി.എസ്. ഡിഗ്രി പാർട്ട് ഒന്ന് റെഗുലർ/സപ്ലിമെന്ററി (2016-2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി നാലിന് തുടങ്ങുന്ന ഒന്നാംവർഷ ബി.എസ് സി. ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016, 2014, 2010-2013 പ്രവേശനം മുതലുള്ളവർക്ക്) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലങ്ങൾ
ജൂലയിൽ നടത്തിയ സെക്കൻഡ് പ്രഫഷണൽ ബി.എ.എം.എസ്. ഡിഗ്രി പാർട്ട് I സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം, സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷാഫലം, ഓഗസ്റ്റിൽ നടത്തിയ സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി പാർട്ട് II സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ഡിസംബർ 17-നകം അപേക്ഷിക്കണം.

0 Comments