editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ജൂലൈ 20 വരെ അപേക്ഷിക്കാംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വിവിധ തസ്തികകളിൽ നിയമനം: ഓഗസ്റ്റ് 31 വരെ സമയംപ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകുംഎൻജിനീയറിങ് പ്രവേശനം: എൻ.ആർ.ഐ സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാംകോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി നിയമനം: അവസാന തീയതി ഓഗസ്റ്റ് 7നോർത്ത് സെൻട്രൽ റെയിൽവേയിൽ 1659 അപ്രന്റിസ് ഒഴിവുകൾ: ഓഗസ്റ്റ് 1 വരെ അപേക്ഷിക്കാംഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ അധ്യാപക നിയമനം: 523 ഒഴിവുകൾകാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധിവിവിധ വിഭാഗങ്ങളിലായി 2200 അധ്യാപക ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് നവോദയ വിദ്യാലയ സമിതിചുമട്ടുതൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്, പഠനോപകരണ വിതരണം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8ന്

കുട്ടികൾക്കായി സാംസ്‌കാരിക വകുപ്പിന്റെ ‘ബാലകേരളം’ പദ്ധതി: ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി

Published on : December 08 - 2021 | 6:20 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന്
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ.
ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതീയവും വർഗീയവുമായ ചിന്തകളിൽ നിന്നും തീവ്രവാദത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ മുക്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാഹിത്യകാരൻമാരും സാംസ്‌കാരിക പ്രവർത്തകരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹിക തി•കൾക്കെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.


അക്കാദമിയുടെ വിശിഷ്ടാംഗത്വം പെരുമ്പടവം ശ്രീധരന് മന്ത്രി നൽകി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. വി മധുസൂദനൻ നായർ മുഖ്യാതിഥിയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, നിർവാഹകസമിതി അംഗങ്ങളായ പ്രൊഫ. വി. എൻ മുരളി, സുഭാഷ് ചന്ദ്രൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. സി ഉണ്ണികൃഷ്ണൻ, ബെന്യാമിൻ, മങ്ങാട് ബാലചന്ദ്രൻ, വി.എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.

0 Comments

Related News