എം.ടെക് എനർജി സയൻസ് സീറ്റൊഴിവ്, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

Dec 7, 2021 at 5:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം വർഷ മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 21 വരെ സ്വീകരിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിൽ ഫിസടയ്ക്കണം.

\"\"

ഇൻ സർവ്വീസ് കോഴ്സുകൾ 20 മുതൽ

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നവിടങ്ങളിലെ അദ്ധ്യാപകർക്കായി സർവകലാശാല ഓഗസ്റ്റ് ഒൻപത് മുതൽ പതിമൂന്ന് വരെ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇൻ സർവ്വീസ് (എഫ്.ഡി.പി.) കോഴ്സുകൾ ഡിസംബർ 20 മുതൽ 24 വരെ നടക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ള അദ്ധ്യാപകർ ഡിസംബർ 15 നു മുമ്പ് അപേക്ഷ നൽകണം. നെരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

\"\"

എം.ടെക് എനർജി സയൻസ്

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിനു കീഴിൽ നടത്തുന്ന എനർജി സയൻസസിലുള്ള എം.ടെക് കോഴ്സിന് ഏതാനം സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്സിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവ്വകലാശാലകളിൽ സ്റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് വരെ അവസരം ലഭിക്കുന്നതാണ്. എം.ടെക്, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ബയോടെക്നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബരുദമുള്ളവർക്ക് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ചിട്ടുള്ള ഈ കോഴ്സിലേയ്ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083 ഇ-മെയിൽ: materials@mgu.ac.in.

\"\"

Follow us on

Related News