JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: ഡിസംബർ 13മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. യൂണിഫോം നിർബന്ധമാകുന്നത് ബസ് കൺസെഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ്.
ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും ഡിസംബർ എട്ടു മുതൽ തുറക്കാം. ഈ സ്കൂളുകൾ പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താം. കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ് ഓഫീസ് ജീവനക്കാർക്കും ആഴ്ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

0 Comments