പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി

Dec 4, 2021 at 12:59 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചതായി മന്ത്രി ശിവൻകുട്ടി. പ്ലസ് വൺ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകൾ 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കോമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതിൽ 1495 പേർ അധ്യാപകരും 212 പേർ അനധ്യാപകരുമാണ്. എൽപി/ യുപി/ ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിൻ എടുക്കേണ്ടതുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News