JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമൊൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമനം നടത്തുന്നു. നിയമനത്തിന് ഡിസംബർ 8ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ഡെമൊൺസ്ട്രേറ്റർ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിപ്ലോമയും ട്രേഡ്സ്മാൻ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ., എൻ.ടി.സി., കെ.ഇ.സി.ഇ., വി.എച്ച്.എസ്.ഇ. എന്നിവയുമാണു യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. താത്പര്യമുള്ളവർ ബയോഡേറ്റയുമായി അന്നേ ദിവസം രാവിലെ പത്തിനു പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 04868 234082. വെബ്സൈറ്റ്: http://gptcnedumkandam.ac.in.

0 Comments