പരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇ

Dec 4, 2021 at 8:33 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ടേം പരീക്ഷ നടക്കുന്ന ദിവസം തന്നെ മൂല്യനിർണയവും നടത്തുമെന്ന് സിബിഎസ്ഇ അധികൃതർ. ഇതുസംബന്ധിച്ച് സിബിഎസ്ഇ സ്കൂളുകൾക്കും അധ്യാപകർക്കും നിർദേശം നൽകിക്കഴിഞ്ഞു. സ്കൂളുകളിൽ നടക്കുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് മാതൃകയിൽ ആണ്. ഒഎംആർ ഷീറ്റിലാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുക. പരീക്ഷ കഴിഞ്ഞാൽ ഉടൻ മൂല്യനിർണയം നടത്താനാണ് നിർദേശം. ആദ്യം ടേം പരീക്ഷ കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. രണ്ടാമത്തെ ടേം പരീക്ഷ 2022 മാർച്ചിൽ നടക്കും.
കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തതുടർന്ന് കഴിഞ്ഞ വർഷം സിബിഎസ്ഇ 10, 12 പരീക്ഷകൾ റദ്ദാക്കിയിരുന്നു.

\"\"

Follow us on

Related News