എം.എസ്.സി. മാത്‍സ്, എം.എ.ഹിസ്റ്ററി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Dec 3, 2021 at 7:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. മാത്തമറ്റിക്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 10 വരെയും 100 രൂപ പിഴയോടെ 15 വരെയുമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ പ്രിന്റ്ഔട്ട് 15നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (http://sdeuoc.ac.in) ഫോണ്‍ 0494 2407356, 2400288.

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗത്തില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാമത്തെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ (https://history.uoc.ac.in) പ്രസിദ്ധീകരിച്ചു. ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 8-ന് രാവിലെ 10 മണിക്കും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 11 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അഭിമുഖത്തില്‍ ഹാജരാകാത്തവര്‍ക്ക് പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടും.

ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം

നാലാം സെമസ്റ്റര്‍ ഫുള്‍ടൈം എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ 20-നകം സമര്‍പ്പിക്കണം.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സുകളുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം.

\"\"

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2021 റുഗലര്‍ പരീക്ഷയും 14-നും മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019, 2020 റഗുലര്‍ പരീക്ഷകള്‍ 8-നും തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.ടി.എം., ബി.എ. അഫ്‌സലുല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News