JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡിസംബർ 10ന് രാവിലെ 10ന് സാമൂഹിക കേന്ദ്രത്തിൽ ഇന്റർവ്യൂ നടത്തും. ഡോക്ടർ തസ്തികയിൽ ഒരു മാസത്തേക്കും നഴ്സ് തസ്തികയിൽ രണ്ടു മാസത്തേക്കുമാണ് നിയമനം. ഇരു തസ്തികളിലും ഓരോ ഒഴിവുകളാണ് ഉള്ളത്. ഡോക്ടർക്ക് വേണ്ട കുറഞ്ഞ യോഗ്യത എം.ബി.ബി.എസ്. പ്രതിമാസ വേതനം 41,000 രൂപ. സ്റ്റാഫ്നഴ്സിന് വേണ്ട കുറഞ്ഞ യോഗ്യത ജി.എൻ.എം. പ്രതിമാസ വേതനം 15,000 രൂപ.

0 Comments