editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ജൂലൈ 20 വരെ അപേക്ഷിക്കാംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വിവിധ തസ്തികകളിൽ നിയമനം: ഓഗസ്റ്റ് 31 വരെ സമയംപ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകുംഎൻജിനീയറിങ് പ്രവേശനം: എൻ.ആർ.ഐ സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാംകോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി നിയമനം: അവസാന തീയതി ഓഗസ്റ്റ് 7നോർത്ത് സെൻട്രൽ റെയിൽവേയിൽ 1659 അപ്രന്റിസ് ഒഴിവുകൾ: ഓഗസ്റ്റ് 1 വരെ അപേക്ഷിക്കാംഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ അധ്യാപക നിയമനം: 523 ഒഴിവുകൾകാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധിവിവിധ വിഭാഗങ്ങളിലായി 2200 അധ്യാപക ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് നവോദയ വിദ്യാലയ സമിതിചുമട്ടുതൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്, പഠനോപകരണ വിതരണം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8ന്

കിളിക്കൊഞ്ചൽ പിക്ചർ ബുക്ക്ലെറ്റ്: 4 ലക്ഷം കുട്ടികൾക്ക്

Published on : December 02 - 2021 | 3:28 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ നാല് ലക്ഷം കുട്ടികൾക്ക് കിളിക്കൊഞ്ചൽ’ അങ്കണവാടി തീം അധിഷ്ഠിത പിക്ചർ ബുക്ക്ലെറ്റ് വിതരണം ചെയ്യും. ബുക്ക്ലെറ്റിന്റെ പ്രകാശനം വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അങ്കണവാടികളിൽ പഠിക്കുന്ന മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് അവരുടെ പ്രീസ്‌കൂൾ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ആയതിലൂടെ അവർ ഈ പ്രായത്തിൽ ആർജിക്കേണ്ട സമഗ്ര വികാസം സാധ്യമാവുന്നു. കോവിഡ് പശ്ചാത്തലത്തിൽ അങ്കണവാടികളിൽ എത്തി ഈ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ വീടുകളിൽ തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ ഈ പഠനാനുഭവങ്ങൾ നൽകുന്നതിനാണ് ബുക്ക്ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയും ചടങ്ങിൽ പങ്കെടുത്തു

0 Comments

Related News