പ്രൈവറ്റ് രജിസ്ട്രേഷൻ തീയ്യതി നീട്ടി, പരീക്ഷ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 2, 2021 at 7:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കണ്ണൂർ: സർവകലാശാല 202122 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് ഫൈനില്ലാതെ 14/12/2021 വരേയും ഫൈനോടുകൂടി 22/12/2021 വരെയും ഓൺലൈനായി  അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ്ഔട്ട് 31.12.2021 ന് മുമ്പ് സർവ്വകലാശാലയിൽ  ലഭിക്കണം.  രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ http://kannuruniversity.ac.in എന്ന വെബ്സൈറ്റിൽ  ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0497 -2715 183 , 185 ,189, 152 , 153 , 154

പരീക്ഷാ വിജ്ഞാപനം

സർവകലാശാല പഠനവകുപ്പുകളിലെ 2015 സിലബസിലുള്ള ഒന്നാം  സെമസ്റ്റർ സപ്ലിമെന്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ), നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു.  ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ 08.12.2021 ന് ആരംഭിക്കും.  ഓൺലൈൻ/ ഓഫ്ലൈൻ  അപേക്ഷകൾക്കുള്ള അവസാന തീയതി പിഴയില്ലാതെ 10.12.2021 വരെയും പിഴയോടുകൂടെ 13.12.2021 വരെയുമാണ്. അപേക്ഷകളുടെ പകർപ്പും ചലാനും 16.12.2021 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം   http://kannuruniversity.ac.in  വെബ്സൈറ്റിൽ  ലഭ്യമാണ്.


സർവകലാശാല പഠനവകുപ്പുകളിലെ 2015 സിലബസിലുള്ള രണ്ടാം  സെമസ്റ്റർ സപ്ലിമെന്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു.  ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ 14.12.2021 ന് ആരംഭിക്കും.  ഓൺലൈൻ/ ഓഫ്ലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി പിഴയില്ലാതെ 16.12.2021 വരെയും പിഴയോടുകൂടെ 18.12.2021 വരെയുമാണ്.   അപേക്ഷകളുടെ പകർപ്പും ചലാനും 22.12.2021 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം   http://kannuruniversity.ac.in  വെബ്സൈറ്റിൽ  ലഭ്യമാണ്. 

Follow us on

Related News