പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഓൺലൈനായും ഓഫ്‌ ലൈനായും നടത്തണം

Dec 2, 2021 at 3:22 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

ന്യൂഡൽഹി: കോവിഡ് ആശങ്ക തുടരുന്നതിനാൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഓൺലൈനായും ഓഫ്‌ ലൈനായും നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബോർഡ്‌ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലെത്തി എഴുതാൻ കഴിയുന്നവിധവും വീട്ടിൽ ഇരുന്ന് ഓൺലൈൻ ആയി എഴുതാൻ കഴിയുന്ന വിധവും നടത്തണമെന്ന് ആവശ്യപ്പെട്ട് 8000 രക്ഷിതാക്കൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചിട്ടുണ്ട്. കോവിഡും ഒമിക്രോൺ വകഭേദവും രാജ്യത്ത് ഭീതിപരത്തുന്ന സാഹചര്യത്തിൽ ഓഫ് ലൈനായി മാത്രം പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ.യുടെ തീരുമാനം ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു . കുട്ടികളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്നും അവർ ഓർമിപ്പിക്കുന്നു. ഇതേ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പരീക്ഷ ആരംഭിച്ചതിനാൽ ഇടപെടാനാകില്ലെന്നു പറഞ്ഞ് ഹർജി തള്ളിയിരുന്നു. ഈ ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ മന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചത്.

\"\"
\"\"

Follow us on

Related News