എംജി സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം 7ന്

Dec 1, 2021 at 4:07 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യൂ ഡിസംബർ ഏഴിന് രാവിലെ 11.30 ന് സർവ്വകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ റൂം നമ്പർ 21 ൽ നടക്കും. ഓ.സി., ഒ. ബി.സി വിഭാഗങ്ങൾക്ക് ഓരോന്നു വീതം എന്ന കണക്കിൽ ഓരോ വിഷയത്തിലും രണ്ട് വീതം ഒഴിവുകളാണുള്ളത്. സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ പരിഗണിക്കുക. ഡാറ്റാ സയൻസ്/ കമ്പ്യൂട്ടർ സയൻസ്/ MCA എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പരിഗണിക്കുക.

\"\"


ആർ ആന്റ് പൈത്തൺ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യവും അധ്യാപന പരിചയവുമുള്ള പി. എച്ച് ഡി / യു ജി സി- സി എസ് ഐ ആർ / ജെ ആർ എഫ് / എൻ ഇ റ്റി യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ / നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കോവിഡ് – 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യൂ നടക്കുക.

Follow us on

Related News