JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQ
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെയാണ് നീട്ടിയത്. സുവർണ്ണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്, ഹിന്ദി സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ്, മുസ്ലീം/ നാടാർ സ്കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് & ഫൈൻ ആർട്സ് സ്കോളർഷിപ്പ് എന്നിവയ്ക്കുള്ള അപേക്ഷാ തിയതിയാണ് നീട്ടിയത്. രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. അർഹരായ വിദ്യാർഥികൾക്ക് http://dcescholarship.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446096580, 9446780308, 0471-2306580.

0 Comments