പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

കുട്ടികൾക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി: ഉദ്ഘാടനം 29ന്

Nov 26, 2021 at 11:26 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌ക്കരിച്ച \’വിദ്യാനിധി\’ നിക്ഷേപ പദ്ധതിക്ക് 29ന് തുടക്കമാകും.
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്‌ക്കരിച്ച പ്രത്യേക നിക്ഷേപപദ്ധതിയാണ് വിദ്യാനിധി. 12 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. (7 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക്). സമ്പാദ്യശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ അത്യാവശ്യ പഠനാവശ്യങ്ങൾക്ക് തുക ഉപയോഗിക്കാൻ പ്രപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിയിൽ അംഗങ്ങൾ ആയ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിന് മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ സാധിക്കുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിന് പ്രത്യേക അനുവാദം നൽകും. രണ്ട് ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷത്തെ പ്രീമിയം ബാങ്ക് നൽകും.
വിദ്യാനിധി അക്കൗണ്ടിൽ ചേരുന്ന കുട്ടികൾക്ക് കേരള ബാങ്ക് നൽകുന്ന വിദ്യാഭ്യാസ വായ്പക്ക് മുൻഗണന ലഭിക്കും. എസ്.എം.എസ്, എ.ടി.എം, ഡി.ഡി, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങളും സൗജന്യമായി ലഭിക്കും.

കേന്ദ്ര സംസ്ഥാന സർക്കാർ നൽകുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ലഭിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സൗകര്യവും വിദ്യാനിധി അക്കൗണ്ടിനുണ്ട്.
രക്ഷകർത്താവിനുള്ള പ്രിവിലേജ് അക്കൗണ്ടിന് സാധാരണ എസ്.ബി അക്കൗണ്ടിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളോടൊപ്പം പ്രത്യേക ആനുകൂല്യങ്ങളും അനുവദിക്കും. 29ന് മുഖ്യമന്ത്രി പിണറായി വിജയൻ മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.


സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...