റാങ്ക്‌ലിസ്റ്റ്, പ്രാക്ടിക്കല്‍ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Nov 25, 2021 at 5:17 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിൽ 2021-22 അധ്യയന വര്‍ഷത്തെ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, എം.സി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ കമ്മ്യൂണിറ്റി, ഭിന്നശേഷി വിഭാഗങ്ങളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിനില്‍ റാങ്ക്‌നില പരിശോധിക്കാം. അതത് പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്. ഫോണ്‍ 0494 2407016, 7017  

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 29, 30 തീയതികളില്‍ നടക്കും.

\"\"

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 7 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News