പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ബിരുദ-പിജി, ബി.എഡ് പ്രവേശനം: കേരള സർവകലാശാല വാർത്തകൾ

Nov 24, 2021 at 7:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/
സ്വാശയ/ യു.ഐ.റ്റി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/ സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട്
അലോട്ട്മെന്റ് ഡിസംബർ 2,3 തീയതികളിൽ എസ്.ഡി കോളേജ് ആലപ്പുഴയിൽ നടക്കും.
വിദ്യാർത്ഥികൾ ഓപ്ഷൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം എസ്. ഡി കോളേജ് ആലപ്പുഴയിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം 8 മണി മുതൽ 10 മണി വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടൂ. സ്പോട്ട്
അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer, SC-ST, EWS) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സസും അലോട്ട് ചെയ്ത കഴിഞ്ഞാൽ
യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 930 രൂപ,
ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതണം. ആലപ്പുഴ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല
http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിരുദാനന്തര ബിരുദ പ്രവേശനം:
സ്പോർട്സ് ക്വാട്ട പ്രവേശനം

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളി ലേയ്ക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി
അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. 22.10.2021 ന് മുമ്പായി കോളേജിൽ പ്രൊഫോർമ കൊടുത്ത വിദ്യാർത്ഥികളെ മാത്രമേ വെരിഫിക്കേഷനിൽ പരിഗണിച്ചിട്ടുള്ളു.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രാഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ്
നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ 26.11.2021- നകം രേഖാമൂലം (ഇ-മെയിൽ-onlineadmission@keralauniversity.ac.in) പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

\"\"

ഒന്നാം വർഷ ബി.എഡ് പ്രവേശനം: സ്പോർട്സ് (ജനറൽ) സംവരണ വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് നവംബർ 26,27 തീയതികളിൽ

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെൻറ്, എയ്ഡഡ്, സ്വാശയ, കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വർഷ ബി. എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ / മറ്റ് സംവരണ വിഭാഗക്കാർക്ക് സ്പോട്ട് അലോട്ട്മെന്റ് നവംബർ 26, 27 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് കാര്യവട്ടത്തെ ഓഡിറ്റോറിയത്തിൽ നടക്കും.
ബി.എഡ് ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ജിയോഗ്രാഫി, നാച്ചുറൽ സയൻസ്, മാത്തമാറ്റിക്സ്, കോമേഴ്സ് എന്നിവ നവംബർ 26 ന് നടത്തുന്നതാണ്. ബി.എഡ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, എന്നിവ നവംബർ 27 ന് നടത്തുന്നതാണ്. സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ലിസ്റ്റ് പ്രകാരം 27.11.2021 സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് മേൽ വേദിയിൽ വച്ച് തന്നെ സർവകലാശാല നടത്തുന്നതാണ്. അർഹരായ വിദ്യാർത്ഥികൾ മതിയായ രേഖകളുമായി അന്നേ ദിവസം 10 മണിക്ക് മുമ്പായി ഹാജാരാകേണ്ടതാണ് .
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ
അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം മണി മുതൽ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മറ്റെന്തെങ്കിലും കാരണത്താൽ
ഹാജാരാകാൻ സാധിക്കാത്ത വിദ്യാർഥികൾ സാക്ഷ്യ പതം (authorization letter) നൽകി
രക്ഷകർത്താവിനെ അയക്കാവുന്നതാണ്.
നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടൂ. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും
(Non-creamy Layer, SC-ST, EWS) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.
കോളേജും കോഴ്സസും അലോട്ട് ചെയ്ത കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത്
അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 230 രൂപ,
ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1130 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേമെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതണം. വിശദ വിവരങ്ങൾക്ക് (http://admissions.keralauniversity.ac.in) അഡ്മിഷൻ വെബ്സൈറ്റ് കാണുക.

\"\"

Follow us on

Related News